കൊച്ചി ഹാഫ് മാരത്തോണ്‍: ബെർണാഡ് കിപ്യേഗോ, ഹേല ഹിപ്റോപ് ജേതാക്കൾ

Story Dated :December 7, 2014

dfddddffdd copy

കൊച്ചി രാജ്യാന്തര ഹാഫ് മാരത്തണില്‍ കെനിയക്കാര്‍ വീണ്ടും ജേതാക്കള്‍. കഴി‍ഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ ബെര്‍ണാഡ് കിപ്്യേഗോയും, ഹേല ഹിപ്്റോപും യഥാക്രമം പുരുഷ, വനിതാ വിഭാഗങ്ങളില്‍ ചാംപ്യന്‍മാരായി. കഴി‍ഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് തിരുത്തിയ കിപ്്യേഗോ ഒരു മണിക്കൂര്‍ 2 മിനിറ്റ് 36 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്‌. കഴിഞ്ഞ തവണ ഒരു മണിക്കൂർ രണ്ടു മിനിറ്റ് അൻപത്തിനാല് സെക്കൻഡിലാണ് ബെർണാഡ് കിപ്യേഗോ ഫിനിഷ് പൂർത്തിയാക്കിയത്. ഈ വർഷം നടന്ന ആംസ്റ്റർഡാം മാരത്തോണിലും ബെർണാഡ് കിപ്യേഗോയായിരുന്നു ചാംപ്യൻ. വനിതാവിഭാഗം ചാംപ്യനായ ഹേല ഹിപ്്റോപ് ഒരു മണിക്കൂര്‍ 11 മിനിറ്റ് 38 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ വർഷം ഒരു മണിക്കൂർ പതിനൊന്ന് മിനിറ്റ് അൻപത്തിയേഴ് സെക്കൻഡിലാണ് ഹേല ഹിപ്്റോപ് ഫിനീഷ് ചെയ്തത്. അതെസമയം ഇന്ത്യന്‍ താരങ്ങളുടെ വനിതാ വിഭാഗത്തില്‍ ഒ.പി ജെയ്ഷ ഒന്നാമതെത്തി. ശ്വാസതടസം നേരിട്ടതിനെത്തുടര്‍ന്ന് ഒളിംപ്യന്‍ പ്രീജ ശ്രീധരന് മല്‍സരം പൂര്‍ത്തിയാക്കാനായില്ല. നടന്‍ മോഹന്‍ലാലാണ് ഹാഫ് മാരത്തണ്‍ ഫ്ളാഗ് ഒാഫ് ചെയ്തത്. മലയാള മനോരമയും കൊച്ചി നഗരസഭയും മുത്തൂറ്റ് ഫിനാന്‍സും സംയുക്തമായാണ് കൊച്ചി ഹാഫ് മാരത്തണ്‍ സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead