കേരള സ്‌ട്രൈക്കേഴ്‌സില്‍ ഭിന്നത; മോഹന്‍ലാലും ലിസിയും സിസിഎല്ലില്‍ നിന്ന്‌ പിന്‍മാറുന്നു?

Story Dated :December 10, 2014

1417964859_ccl

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗ്‌ ടീമായ കേരളാ സ്‌ട്രൈക്കേഴ്‌സ് ഡയറക്‌ടര്‍ ബോര്‍ഡില്‍ നിന്ന്‌ ചലച്ചിത്ര താരം മോഹന്‍ലാലും ലിസിയും പിന്‍മാറിയതായി സൂചന. പ്രിയദര്‍ശനുമായുള്ള വിവാഹ മോചന വാര്‍ത്ത ലിസി ശരിവച്ചതിന്‌ പുറമെയാണ്‌ പുതിയ വിവാദങ്ങള്‍ക്ക്‌ തിരിതെളിഞ്ഞത്‌.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ആമയും മുയലും എന്ന ചിത്രത്തിന്റെ നിര്‍മാതാവ്‌ ജയ്‌സന്‍ പുലിക്കോട്ടില്‍ ഉള്‍പ്പടെ മൂന്ന്‌ പേരെ പുതുതായി ഡയറക്‌ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതായാണ്‌ സൂചന. മോഹന്‍ലാല്‍ സാങ്കേതികമായി ബോര്‍ഡില്‍ തുടരാനും സാധ്യതയുണ്ട്‌. ഐപിഎല്‍ ടീം എടുക്കാനുള്ള നീക്കം പരാജയപ്പെട്ടതാണ്‌ പ്രിയദര്‍ശനെ സെലിബ്രിറ്റി ക്രിക്കറ്റ്‌ ടീം എന്ന ആശയത്തിലെത്തിച്ചത്‌. ലിസി-പ്രിയദര്‍ശന്‍ വിവാഹ മോചനത്തിലേക്ക്‌ നയിച്ചത്‌ സിസിഎല്ലുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയാണെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്‌ പിന്നലെയുള്ള പന്‍മാറ്റം ഈ സീസണ്‍ സിസിഎല്‍ വിവാദത്തിന്റെ നിഴലിലാക്കുമെന്നുറപ്പാണ്‌.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead