കേരളീയ സമാജം നേതൃത്വത്തില്‍ കായിക മത്സരം നാളെ

Story Dated :December 16, 2014

മനാമ: ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കേരളീയ സമാജം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അംഗങ്ങള്‍ക്കായി കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ യൂത്ത് സ്പോര്‍ട്സ് പ്രസിഡണ്ട് ഹിഷാം മുഹമ്മദ് അല്‍ ജോവ്ദറാണ് മുഖ്യാതിഥിയെന്ന് സമാജം പ്രസിഡണ്ട് ജികെ നായര്‍, ജനറല്‍ സെക്രട്ടറി മനോജ് മാത്യു എന്നിവര്‍ അറിയിച്ചു.

മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷത്തെ കായിക മത്സരവും ഒരു വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങളാണ് സമാജത്തില്‍ പുരോഗമിക്കുന്നത്.

അഞ്ചു ഗ്രൂപ്പ്കളായി തിരിച്ചാണ് മത്സരങ്ങള്‍. ഓട്ട മത്സരം, ലോങ്ങ് ജമ്പ്, ഹൈ ജമ്പ്, മാര്‍ച് പാസ്റ്റ്, മറ്റ് ഔട്ട് ഡോര്‍ ഗയിംസുകള്‍ തുടങ്ങിയവ 16,17 തീയതികളില്‍ ഇസാ ടൗണിലെ ഷെയ്ഖ് ഖലീഫ സ്പോര്‍ട്സ് സിറ്റി ഗ്രൗണ്ടില്‍ നടക്കും. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. വടം വലി മത്സരം സമാജത്തിലാണ് നടക്കുക. അംഗങ്ങള്‍ക്ക് സൗജന്യ വാഹന സൌകര്യവും ഏര്‍പ്പെടുത്തിയതായി അവര്‍ അറിയിച്ചു.

വിവരങ്ങള്ക്ക് : അജേഷ്‌നായര്‍, 39189654, ബിനോജ് മാത്യു: 36665376.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead