കെ.കെ.അബ്ദുല്‍ കരീം മാസ്റ്റര്‍ സ്മാരക പുരസ്കാരം മാലിക് മഖ് ബൂലിന്.

Story Dated :December 29, 2014

10819132_897097453633997_1108049890_n

യാമ്പു : ഒരു പുരുഷായുസ് മുഴുവന്‍ ധൈഷണിക മഹാത്മ്യവും മാപ്പിള സാഹിത്യത്തിന്റെ് വശ്യസൗകുമാര്യതയും കൊണ്ട് എക്കാലത്തെയും കയ്യിലാക്കാന്‍ പോന്ന സര്‍ഗാല്‍മക സംഭാവനകള്‍ നല്‍കിയിട്ടുള്ള ചരിത്രനേഷകന്‍ കെ. കെ അബ്ദുല്‍ കരീം മാസ്റ്റര്‍ സ്മാരക അക്ഷര പുരസ്കാരം മാലിക് മഖ് ബൂല്‍ ആലുങ്ങലിന്. കെ.എം.സി.സി യാമ്പു സെന്‍ട്രല്‍ കമ്മിറ്റിയാണ് പുരസ്കാരം നല്കുന്നത്. അദ്ധ്യാപകന്‍, പത്ര പ്രവര്‍ത്തകന്‍,ഡോക്യുമെന്റ്റി സംവിധായകന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മാലിക് മഖ് ബൂല്‍ പതിനാലോളം പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. പൈതൃകം, ഹരിത ധ്വനി, കനിവിന്റെ സുല്ത്താന്‍, പതിതരുടെ കാവലാള്‍, മലപ്പുറം മുദ്രകള്‍, മലബാര്‍ സമരം, കാറ്റുകള്‍ ചില്ലകളോട് പറഞ്ഞത്, ബാഫഖി തങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍. നിലവില്‍ പ്രമുഖ മാപ്പിളപ്പാട്ട് ഗായകനായിരുന്ന എ.വി.മുഹമ്മദിനെ കുറിച്ചുള്ള പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണിദ്ദേഹം. മലബാര്‍ കലാപത്തെക്കുറിച്ച് തയ്യാറാക്കിയ 'കലാപം കനല്‍ വിതച്ച മണ്ണ്' എന്ന ഡോക്യുമെന്റ്റി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പ്രവാസ ലോകത്തെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ സജീവമായി നിലകൊള്ളുമ്പോഴും ഭാഷാസേവനവും സാഹിത്യപോഷണവും ചരിത്ര ഗവേഷണവുമെല്ലാം ജീവിതവ്രതമായി അംഗീകരിച്ച പ്രതിഭാധനന്‍ എന്നതിനപ്പുറം ചരിത്രപാണ്ഡിത്യത്തിന്‍േറയും ഗവേഷണത്തിന്റെയും വഴികളില്‍ മാലിക് മഖ് ബൂല്‍ നടത്തുന്ന അര്‍പ്പണ ബോധത്തെയാണ് ഇദ്ദേഹത്തെ തെരഞ്ഞെടുക്കാന്‍ കാരണ മാക്കിയതെന്ന് കെ.എം.സി.സി. വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ദമ്മാം അല്‍ ഹിന്ദ്‌ കാര്‍ഗോ ആന്‍ഡ് ടൂറിസത്തിന്റെ ഓപറേഷന്‍ മാനേജറായി ഔദ്യോഗിക ജീവിതം തുടരുന്ന മാലിക് മഖ് ബൂല്‍ കെ.എം.സി.സി ദമ്മാം സെന്ട്രെല്‍ കമ്മിറ്റി പ്രസിഡണ്ട്, സൗദി മാപ്പിള കലാ അക്കാദമി ജനറല്‍ സെക്രെട്ടറി തുടങ്ങിയ നിലകളിലും പൊതുരംഗത്തു സജീവമാണ്. മലപ്പുറം ജില്ലയിലെ വേങ്ങര കുറ്റൂര്‍ നോര്‍ത്താണ് സ്വദേശം . ആലുങ്ങള്‍ മൊയ്തീന്‍ ഹാജി -അല്ലിപ്ര ആയിഷക്കുട്ടി ടീച്ചര്‍ ദമ്പതികളുടെ മകനാണ്. ഭാര്യ, റുഖിയ ചേങ്ങപ്ര. മക്കള്‍.ഫിദ മഖ് ബൂല, റാസിഖ്മഖ് ബൂല്‍, ബാസിത് മഖ് ബൂല്‍. യാമ്പുവില്‍ നടക്കുന്ന പൊതു പരിപാടിയില്‍ വെച്ച് പുരസ്‌കാരം നല്കുമമെന്ന് യാമ്പു കെ.എം.സി.സി.ആക്ടിംഗ് പ്രസിഡണ്ട് നാസര്‍ നടുവില്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം പുഴക്കാട്ടിരി , ട്രഷറർ നിയാസ് പുത്തൂർ അറിയിച്ചു. -- M. M. Naeem

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead