കെഎംസിസി ദേശീയ ദിന സംഗമവും ഇശല്‍ നിലാവും വെള്ളിയാഴ്ച

Story Dated :December 16, 2014

മനാമ: ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കെഎംസിസി നടത്തുന്ന ആഘോഷ പരിപാടികളുടെ സമാപനം കുറിച്ച് വെള്ളിയാഴ്ച ദേശീയ ദിന സംഗമവും ഇശല്‍ നിലാവും സംഘടിപ്പിക്കും. പ്രമുഖ മാപ്പിള പാട്ട് റിയാലിറ്റി ഷോ താരങ്ങളായ ബാദുഷ, ഷകീബ്, അസ്ഹദ് എന്നിവര്‍ അവതരിപ്പിക്കുന്ന ഇശല്‍ നിലാവും ഉണ്ടായിരിക്കും.

വെള്ളിയാഴ്ച വൈകിട്ട് ആറരക്ക് മനാമ ഫാരൂഖ് മസ്ജിദിന് സമീപമുള്ള അല്‍ രാജാ സ്‌കൂള്‍ ഓഡിറ്റൊറിയത്തില്‍ നടക്കുന്ന ദേശീയ ദിന സംഗമത്തില്‍ ബഹ്‌റൈന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍, അറബ് പ്രമുഖര്‍, ബഹ്‌റൈനിലെ വിവിധ മത സാമൂഹിക സാംസ്‌കാരിക നേതാക്കള്‍, കെഎംസിസി നേതാക്കള്‍ പങ്കെടുക്കും .ദേശീയ ദിനത്തൊദനുബധിച്ചു പുറത്തിറക്കുന്ന 'ഹായ് ബഹ്‌റൈന്‍' എന്ന സുവനീര്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും. പ്രസിഡന്റ് എസ്.വി.ജലീല്‍ അധ്യക്ഷനായിരിക്കും. കെഎംസിസി പരിപാടികള്‍ക്ക് ശനിയാഴ്ച ബഹ്‌റൈന്‍ ഇന്റര്നാസഷനല്‍ സര്‍ക്കുട്ടിലാണ് തുടക്കമായത്. ഒപ്പന, കോല്‍കളി , ഷീന ചന്ദ്രദാസ് അവതരിപ്പിച്ച കുച്ചുപ്പുടി, ദഫ് മുട്ട് എന്നിവ ആസ്വാദകരുടെ മനം കവര്‍ന്നു. . കേക്ക് മുറിക്കുയും ചെയ്തു.

ചൊവ്വാഴ്ച രാവിലെ എട്ടുമുതല്‍ ഉച്ചക്കു രണ്ടുവരെ സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ ജീവ സ്പര്‍ശം രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. ബുധനാഴ്ച രാവിലെ ഒന്‍പതു മുതല്‍ പതിനൊന്നുവരെ മുഹറഖ് മുനിസിപാലിറ്റിയുമായി സഹകരിച്ചു അസ്രി ബീച്ച് ശുചീകരണവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead