കുഞ്ഞുങ്ങളോട് കൊടുംക്രൂരത

Story Dated :December 5, 2014

Fees-Reimbursement-for-students

അപരിഷ്കൃതവും ക്രൂരവുമായ ശിക്ഷാ നടപടികള്‍ വഴി കേരളത്തിലെ വിദ്യാലയങ്ങള്‍ വിദ്യാഭ്യാസ മേഖലക്ക് അപമാനം വരുത്തുന്നതായി ആക്ഷേപം ഉയരുന്നു.സാംസ്കാരിക കേരളത്തിന്‌ ദുരനുഭവങ്ങള്‍ ഉണ്ടാക്കുന്ന ഇത്തരം സംഭവങ്ങള്‍ വളര്ന്നു വരുന്ന തലമുറയെ അരാചകത്വത്തിലേക്ക് നയിക്കുമെന്ന ആശങ്കയാണ് സാമൂഹ്യ നിരീക്ഷകര്‍ പങ്കുവെക്കുന്നത്.

നല്ലൊരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ ബാദ്ധ്യതപ്പെട്ട വിദ്യാലയങ്ങളില്‍ കുഞ്ഞുങ്ങളുടെ മാനസികമായ വികാസത്തിന് സഹായിക്കാത്ത പ്രവണതയാണ് പീഡനങ്ങള്‍ വഴി രൂപപ്പെട്ടിട്ടുള്ളത്.കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചക്ക് ഉതകുന്നതും ഭാവനകള്‍ വളര്‍ത്തുന്നതുമായ ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നതിന് പകരം അവരെ മാനസികമായി മുരടിപ്പിക്കുന്നതും നിരന്തരം വേദനിപ്പിക്കുന്നതുമായ സമീപനമാണ് സ്കൂള്‍ അധികാരികള്‍ വ്യാപകമായി സ്വീകരിച്ചു വരുന്നത്.

കുട്ടികള്‍ അണിഞ്ഞൊരുങ്ങി നടക്കരുത് പൊട്ടുകുത്തരുത് , നെയില്‍ പോളിഷ് ചെയ്യരുത്, മാലയും വളയും മോതിരവും ധരിക്കരുത് തുടങ്ങിയ നിരവധി ശാസനകളാണ സ്കൂളുകളില്‍ നിലനില്ക്കു്ന്നത്.ഇങ്ങനെ ചെയ്‌താല്‍ കുട്ടികളെ പരസ്യമായി ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്.

ഇതുവഴി കുരുന്നു മനസ്സുകളില്‍ അപകര്‍ഷതാ ബോധവും ആത്മഹത്യാ പ്രവണതയും വരെ കാണപ്പെടുന്നതായി മനശാസ്ത്ര വിദഗ്ദര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.സ്വയം ഉള്‍വലിയുകയും മൌനിയായി കാണപ്പെടുകയും വിവിധ മാനസിക രോഗങ്ങള്‍ക്ക് അടിപ്പെടുകയും ചെയ്യുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചു വരുകയാണെന്ന നിരീക്ഷണവും ഉണ്ടായിട്ടുണ്ട്.

അധ്യാപകരില്‍ പലരുടെയും മാനസിക നിലയിലുള്ള വൈകല്ല്യങ്ങളാണ് ഇത്തരം അധമ പ്രവര്ത്തികള്ക്ക് അവരെ പ്രേരിപ്പിക്കുന്നത്.കുഞ്ഞുങ്ങളില്ലാത്ത അമ്മമാര്‍ കുടുംബ പ്രശ്നങ്ങലുള്ളവര്‍ തുടങ്ങിയവര്‍ അധ്യാപകരായി വരുമ്പോഴുള്ള മാനസിക സമ്മര്ദ്ദങ്ങളാണ് ഇത്തരം പീടനങ്ങള്‍ക്ക് പിറകിളിലുള്ളത് .കൂടാതെ സദാചാര പോലീസ് കളിക്കുന്ന സ്കൂള്‍ അധികൃതരും ഇത്തരം പീഡനങ്ങളുടെ പ്രചാരകരായി മാറിയിട്ടുണ്ട് തിരുവനന്തപുരത്ത് കുരുന്നിനെ പട്ടിക്കൂക്കൂട്ടിലടച്ച സംഭവം ഏറെ വിവാദമായിരുന്നു.അതിക്രൂരമായി കുഞ്ഞുങ്ങളെ പീഡിപ്പിച്ച സംഭവങ്ങളും ഈയിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇതെല്ലാം സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് വളര്‍ന്നു വരുന്ന ബാലപീഡനത്തിന്റൊ ഭീകരമായ അവസ്ഥയെയാണ്.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead