കാസര്‍കോട് ചെര്‍ക്കളയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു: ഡീസല്‍ ടാങ്ക് പൊട്ടി

Story Dated :December 25, 2014

123_jpg_214964f

കാസര്‍കോട്: കാസര്‍കോട് ചെര്‍ക്കളയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. ടാങ്കറിന്റെ ഇന്ധന ടാങ്ക് പൊട്ടി ഡീസല്‍ റോഡിലേക്ക് പരന്നൊഴുകി. വാതക ചോര്‍ച്ച ഉള്ളതായി വിവരം ലഭിച്ചിട്ടില്ല. കാസര്‍കോട് നിന്നും അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മംഗലാപുരത്ത് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കറാണ് രാത്രി 8.20 ഓടെ മറിഞ്ഞത്. കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത്, വിദ്യാനഗര്‍ എസ്.ഐ. എം. ലക്ഷ്മണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷാ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പരിസരത്ത് നിന്നും ആളുകളെ മാറ്റി. സംഭവസ്ഥലത്തേക്ക് ആരേയും പൊലിസ് കടത്തിവിടുന്നില്ല.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead