കാലടറിവീണൊരു കലാകാരന്റെ ജീവിതചിത്രവുമായ് ‘മൂക നര്‍ത്തകന്‍’

Story Dated :December 25, 2014

DSCN0622

അബുദാബി: പരിപൂര്‍ണ്ണതയിലേയ്ക്കുള്ള പ്രയാണത്തിനിടയില്‍ കാലിടറിവീണ ഒരു കലാകരന്റെ ദുരന്തജീവിതവുമായ് രംഗത്തവതരിപ്പിച്ച ദുബൈ റിമെമ്പ്രന്‍സ് തിയറ്ററിന്റെ 'മൂക നര്‍ത്തകന്‍' അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്ന ആറാമത് ഭരത് മുരളി നാടകോത്സവത്തില്‍ വേറിട്ടൊരുനുഭവമായി. DSCN0737

സഹജീവികളെ ഉന്‍മൂലനം ചെയ്യുന്ന ഭൂമുഖത്തെ ഏക ജീവി മനുഷ്യനാണെന്ന് നാടകം ചൂണ്ടിക്കാട്ടുന്നു. മനോവിഭജനതിന്റെ നരക സങ്കല്‍പങ്ങളില്‍ പൊക്കിള്‍ കൊടി ബന്ധവും, പേറ്റ് നോവിന്റെ തീക്ഷ്ണതയും വിസ്മരിച്ച് കുന്തിയുടെ മാറ് പിളര്‍ത്തി രക്തം പാനം ചെയ്യുന്ന ക്ഷിപ്രകോപിയായ ഭീമന്‍, മനസ്സിന്റെ ചായക്കൂട്ടുകളില്‍ പുതിയ വര്‍ണ്ണങ്ങള്‍ ചാലിച്ച്ച്ചെടുത്ത് അഭിനവ സൈരന്ധ്രിയാല്‍ ദ്രൌപതി വധിക്കപ്പെടുന്നു, അരക്കില്ലങ്ങളില്‍ വെന്ത് മരിക്കുന്ന പാണ്ഡവര്‍. എല്ലാം ചേര്‍ന്ന് ജീവിതമാകുന്ന കാഴ്ചബംഗ്ളാവ് തീര്‍ക്കുകയായിരുന്നു 'മൂക നര്‍ത്തകന്‍'.

      DSCN0657

പരിപൂര്‍ണ്ണതയിലേയ്ക്കുള്ള ഭീമന്റെ മാഹായാനം ജീവിതത്തിലേറ്റുവാങ്ങി, രംഗത്തവതരിപ്പിക്കാന്‍ ശ്രമിച്ച് സ്വയം ഭീമാനായി കാലിടറിവീണ് ദുരന്തം ഏറ്റ് വാങ്ങിയ ഒരു കലാകാരന്റെ ജീവിത ചിത്രം മൂക നര്‍ത്തകനിലൂടെ അവതരിപ്പിക്കുകയായിരുന്നു.

ഭീമനായി വേഷമിട്ട കൃഷ്ണുനുണ്ണിയും ഡോ. പ്രേമയെന്ന കഥാപാത്രത്തിു ജീവന്‍ പകര്‍ന്ന ഭവ്യ സന്ദീപും ആശാനായി അഭിനയിച്ച സുകുമാരനും അമ്മയായ ജ്വാലയുമെല്ലാം സദസ്സിനെ അത്ഭുതസ്തബ്ദരാക്കി അരങ്ങത്ത് കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു. രാജേഷ് വിശ്വാഥ്, പ്രസാദ് മാടമ്പ്, ദൃശ്യ പ്രസാദ്, സി. എം. റിയാസ്, ആര്‍. പ്രശാന്ത് എന്നിവര്‍ ഇതര കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു.

  DSCN0816

പ്രൊഫ. എന്‍. ആര്‍. ഗ്രാമപ്രകാശ് വിവര്‍ത്തനം ചെയ്ത ആസിഫ് കരീം ഭായിയുടെ മൂക നര്‍ത്തകന്റെ സംവിധാനം ശശീധരന്‍ നടുവിലിന്റേതായിരുന്നു. സംഗീതം: സശീധരന്‍, സാജിദ്, ധുനുഷ്, മഹേഷ് ശുകപുരം, പ്രകാശവിതാനം : റഫീസ്, രംഗസജ്ജീകരണം: സുനില്‍ സുധാകരന്‍, കലാസംവിധാനം : പ്രേമന്‍ രാജന്‍, ചമയം പ്രിയാനിധി.

           

DSCN0777

ഭരത് മുരളി ാടകോത്സവത്തിന്റെ എട്ടാം ദിവസമായ  വെള്ളിയാഴ്ച  രാത്രി 8:30് സുരേഷ്ബാബു ശ്രീസ്ഥ രചിച്ച് ഉമേഷ് കല്ല്യാശ്ശേരി സംവിധാം ിര്‍വ്വഹിച്ച 'പെണ്ണ്' സ്പാര്‍ട്ടക്കസ് ദുബൈ അരങ്ങിലെത്തിക്കും.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead