കഴക്കൂട്ടം സൈനിക സ്കൂൾ പ്രവേശനം അപേക്ഷ ക്ഷണിച്ചൂ.

Story Dated :November 22, 2014

sani_141122014726134

തിരു: കഴക്കൂട്ടം സൈനിക സ്കൂളില്‍ 2015ലെ ആറ്, ഒന്‍പത് ക്ലാസ് പ്രവേശനത്തിന് ഡിസംബര്‍ 6 വരെ അപേക്ഷിക്കാം. അപേക്ഷയും പ്രോസ്പെക്ടസും 30വരെ ലഭിക്കും. സീറ്റുകളുടെ എണ്ണം ആറാം ക്ലാസിലേക്ക് 85-90. ഒന്‍പതാം ക്ലാസിലേക്ക് 05-10. ആറാം ക്ലാസ് പ്രവേശനത്തിന് 2004 ജൂലൈ രണ്ടിനും 2005 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവര്‍ക്കും ഒന്‍പതാം ക്ലാസിലേക്ക് 2001 ജൂലൈ രണ്ടിനും 2002 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവര്‍ക്കും അപേക്ഷിക്കാം. 2015 ജനുവരി നാലിന് കോഴിക്കോട്, എറണാകുളം, കോട്ടയം, വയനാട്, കഴക്കൂട്ടം സൈനിക സ്കൂള്‍, ലക്ഷദ്വീപിലെ കവറത്തി എന്നീ കേന്ദ്രങ്ങളില്‍ പ്രവേശനപരീക്ഷ നടത്തും.പ്രോസ്പെക്ടസ് അപേക്ഷാഫോം മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ എന്നിവയ്ക്കായി ദി പ്രിന്‍സിപ്പല്‍, സൈനിക് സ്കൂള്‍, കഴക്കൂട്ടം, തിരുവനന്തപുരം-695585 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. പ്രിന്‍സിപ്പല്‍, സൈനിക് സ്കൂള്‍, കഴക്കൂട്ടം എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 475 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കൂടെ അയക്കണം. പട്ടിക വിഭാഗക്കാര്‍ക്ക് 325 രൂപയുടെ ഡ്രാഫ്റ്റ് മതി (നേരിട്ട് വാങ്ങുന്നവര്‍ക്ക് യഥാക്രമം 425 രൂപ, 275 രൂപ). അപേക്ഷകന്റെ ജന തീയതി, പൂര്‍ണവിലാസം, ഫോണ്‍ നമ്പര്‍, ചേരേണ്ട ക്ലാസ്, സംവരണം എന്നിവ കത്തില്‍ നല്‍കണം. അപേക്ഷാഫോം സ്കൂളില്‍നിന്ന്  www.sainikschooltvm.nic.in എന്ന വെബ്സൈറ്റില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0471-2167590.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead