കലാനിധി മാരന്റെ നേതൃത്വത്തിലുള്ള സണ്‍ ഗ്രൂപ്പ് നയിക്കുന്ന സ്പൈസ് ജെറ്റ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു.

Story Dated :December 9, 2014

SpiceJet 737 MAX8 Artwork

കലാനിധി മാരന്റെ നേതൃത്വത്തിലുള്ള സണ്‍ ഗ്രൂപ്പ് നയിക്കുന്ന സ്പൈസ് ജെറ്റ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. ഇതിന്റെ ഭാഗമായി കമ്പനി ഡിസംബര്‍ 31 വരെയുള്ള 1,800ഓളം സര്‍വ്വീസുകള്‍ റദ്ദാക്കി. ആഭ്യന്തര സര്‍വ്വീസുകളും നേപ്പാളിലെ കാഠ്മണ്ടുവിലേക്കുള്ള സര്‍വ്വീസുകളുമുള്‍പ്പെടെ 1,861 സര്‍വ്വീസുകളാണ് സ്പൈസ്ജെറ്റ് റദ്ദാക്കിയത്.

മുന്‍കൂര്‍ ബുക്കിംഗ് സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ)നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഡിജിസിഎ സ്പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാനിരിക്കെയാണ് കമ്പനി വിമാന സര്‍വ്വീസുകള്‍ കൂട്ടമായി റദ്ദാക്കിയത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്പൈസ് ജെറ്റിന്റെ 186 സ്ലോട്ടുകള്‍ ഡിജിസിഎ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. കൂടാതെ ജീവനക്കാര്‍ക്ക് നല്‍കാനുള്ള ശമ്പള കുടിശ്ശിക പത്ത് ദിവസത്തിനുള്ളില്‍ കൊടുത്ത് തീര്‍ക്കണമെന്നും ഡിജിസിഎ സ്പൈസ് ജെറ്റിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാരുമായി 200 കോടിയോളം രൂപയുടെ കടബാധ്യതയുള്ള സ്പൈസ് ജെറ്റിനെതിരെ നടപടി കൈക്കൊള്ളാനുള്ള തയ്യാറെടുപ്പിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ. വരുമാനത്തില്‍ 15 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടും കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിക്ക് 310 കോടിയുടെ നഷ്ടമുണ്ടായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 40 പൈലറ്റുമാര്‍ സ്പൈസ് ജെറ്റ് വിട്ടിരുന്നു.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead