കനത്ത നഷ്ടം: സെന്‍സെക്‌സ് തകര്‍ന്നത് 550 പോയന്റ്‌

Story Dated :December 17, 2014

IN08_SENSEX_177549f

മുംബൈ: വില്പന സമ്മര്‍ദത്തില്‍ സെന്‍സെക്‌സ് സൂചിക തകര്‍ന്നടിഞ്ഞത് 550 പോയന്റ്. ഒക്ടോബര്‍ 29ന് ശേഷം ആദ്യമായി സൂചിക 27000 ത്തിന് താഴെയെത്തി. ഡിസംബറിലാകട്ടെ നഷ്ടമുണ്ടായത് 1,900 പോയന്റിലേറെ. 12 വ്യാപാരദിനങ്ങളിലായി മാത്രം 6.5 ശതമാനം നഷ്ടം.

538 പോയന്റ് നഷ്ടത്തില്‍ 26781.44 ലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. 152 പോയന്റ് താഴ്ന്ന് 8067.60ല്‍ നിഫ്റ്റിയും ക്ലോസ് ചെയ്തു. 566 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2312 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളും തകര്‍ച്ച നേരിട്ടു. സെസ സ്‌റ്റെര്‍ലൈറ്റ്, ഡോ. റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, എസ്ബിഐ, ടാറ്റ പവര്‍ തുടങ്ങിയവ കനത്ത നഷ്ടം നേരിട്ടു. അതേസമയം, ടിസിഎസ്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നേട്ടത്തിലായിരുന്നു. ആഗോള വിപണികളിലെ തകര്‍ച്ചയാണ് ആഭ്യന്തരവിപണിയെ പരിഭ്രാന്തിയിലാഴ്ത്തിയത്. ഓഹരികള്‍ വിറ്റൊഴിയാന്‍ പലരും തിടക്കംകൂട്ടിയത് വിപണിയെ സമ്മര്‍ദത്തിലാക്കി.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead