ഐ.എസ്.എൽ: കേരളാ ബ്ളാസ്റ്റേഴ്സ് ഫൈനലിൽ

Story Dated :December 17, 2014

1418763328blasters

സചിൻ ടെൻഡുൽക്കർ ഉടമയായ കേരളാ ബ്ളാസ്റ്റേഴ്സ് പ്രഥമ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്രെ ഫൈനലിൽ പ്രവേശിച്ചു. ഒന്നാംപാദ സെമിയിൽ എതിരില്ലാത്ത മൂന്ന് ഗോളിന്രെ വിജയം നേടിയതിന്രെ അമിത ആവേശത്തിൽ രണ്ടാംപാദ സെമിയിൽ കളിക്കാനിറങ്ങിയ കേരളത്തിന് തികച്ചും അടിപതറി. നിശ്ചിത സമയത്ത് ഏകപക്ഷീയമായ മൂന്ന് ഗോളുകൾ നേടി ചെന്നൈയിൻ എഫ്.സി മറുപടി നൽകിയപ്പോൾ മത്സരം എക്സ്ട്രാ ടൈമിലേക്ക് കടക്കുകയായിരുന്നു. എക്സ്ട്രാ ടൈമിൽ സ്റ്റീഫൻ പിയേഴ്സൺ കേരളത്തിനു വേണ്ടി ഭാഗ്യഗോൾ സമ്മാനിച്ചപ്പോൾ ആദ്യപാദ സെമിയിലെ മൂന്ന് ഗോളും ചേർത്ത് 4-3ന് കേരളം ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു.

ചൊവ്വാഴ്ച കളത്തിലിറങ്ങിയ ചെന്നൈയിനു മുന്നിൽ നാല് ഗോളുകളുടെ കൂറ്റൻ വിജയമായിരുന്നു ലക്ഷ്യം. എന്നാൽ പ്രതിരോധം ശക്തമാക്കുക എന്നതു മാത്രമായിരുന്നു കേരളത്തിനു മുന്നിലുണ്ടായിരുന്ന വെല്ലുവിളി. കേരളത്തിന്രെ ഗോൾമുഖത്തേയ്ക്ക് ചെന്നൈയിൻ താരങ്ങൾ നിരവധി ആക്രമണങ്ങൾ നടത്തിയെങ്കിലും 76ാം മിനിട്ടിൽ കേരളത്തിന്രെ സന്ദേശ് ജിൻഗൻ സെൽഫ് ഗോളടിക്കുന്നതു വരെ ഒരു ഗോൾ മാത്രമായിരുന്നു ചെന്നൈയിനിന്രെ സന്പാദ്യം. തുടർന്ന് പ്രതീക്ഷ തിരിച്ചുകിട്ടിയ ചെന്നൈയിൻ 90ാം മിനിട്ടിൽ മൂന്നാമത്തെ ഗോൾ കേരളത്തിന്രെ വലയിലേക്ക് വിജയകരമായി പായിച്ചു. ഇരുപാദ മത്സരങ്ങളും സമനിലയിലായതിനെ തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്ക് പോകുകയായിരുന്നു.

42ാം മിനിട്ടിൽ മിഖായേൽ സിൽവസ്റ്ററാണ് മാർക്കോ മറ്റരാസി തൊടുത്ത ഫ്രീകിക്ക് ഹെഡ്ഡറിലൂടെ വലയിലേക്ക് പായിച്ച് ചെന്നൈയിന് ആദ്യ ഗോൾ സമ്മാനിച്ചത്. മാക് അലിസ്റ്ററിന് ചുവപ്പു കാർഡ് കണ്ട് പുറത്തായതോടെ മത്സരത്തിന്രെ 28ാം മിനിട്ടു മുതൽ പത്തു പേരുമായാണ് കേരളം കളിച്ചത്. എക്സട്രാ ടൈമിൽ മാർക്കോ മറ്റരാസി ചുവപ്പു കാർഡിൽ പുറത്തായത് കേരളത്തെ തുണച്ചു.

ബുധനാഴ്ച എഫ്.സി ഗോവയും അത്ലറ്റിക്കോ ഡീ കൊൽക്കത്തയും തമ്മിലുള്ള രണ്ടാംപാദ മത്സരത്തിലെ വിജയിയാകും ഫൈനലിൽ കേരളത്തിന്റെ എതിരാളി.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead