ഇറച്ചി കോഴി വില നൂറ് കടന്നു

Story Dated :December 24, 2014

bfe86e93b1bf7927f75aa7cf7560e024

ക്രിസ്മസ് ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ ഇറച്ചിക്കോഴിവില നൂറ് കടന്നു. പക്ഷിപ്പനിബാധയെ തുടര്‍ന്ന് കര്‍ഷകര്‍ ഉല്‍പാദനം കുറച്ചതും ആവശ്യക്കാരേറിയതുമാണ് വിലവര്‍ധനക്കിടയാക്കിയത്. പത്ത് ദിവസം മുന്‍പ് ഇറച്ചിക്കോഴി വില നാല്‍പ്പത്തി നാലായിരുന്നുവെങ്കില്‍ രണ്ടാഴ്ച പിന്നിട്ടപ്പോള്‍ നൂറ് കടന്നു. പക്ഷിപ്പനിബാധയെത്തുടര്‍ന്ന് തദ്ദേശീയരായ കോഴിക്കര്‍ഷകര്‍ ഉല്‍പാദനത്തില്‍ കുറവ് വരുത്തിയിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള കോഴിവരവിന് നിയന്ത്രണവുമുണ്ടായിരുന്നു. ഇത് പിന്‍വലിച്ചെങ്കിലും ആവശ്യക്കാര്‍ വര്‍ധിച്ചതാണ് വില വര്‍ധനയുടെ കാരണമായിപ്പറയുന്നത്. വരും ദിവസങ്ങളില്‍ വിലയില്‍ ഇനിയും വര്‍ധനയുണ്ടായേക്കാം. പക്ഷിപ്പനിബാധ താറാവിറച്ചിയുടെ ആവശ്യം കുറച്ചതിനൊപ്പം വ്യാപാരികളും താറാവ് വില്‍പന ഉപേക്ഷിച്ച മട്ടാണ്.താറാവിറച്ചിക്ക് വില കുറഞ്ഞപ്പോള്‍ ഗ്രാഫുയര്‍ന്നത് ആട്, പശു, പോത്ത് എന്നിവയുടെ ഇറച്ചിവിലയാണ്. 500 നും 250 നുമിടയാണ് ഇവയുടെ വില. കോഴിവിലത്തകര്‍ച്ചയെത്തുടര്‍ന്ന് നേട്ടമുണ്ടാക്കിയ മല്‍സ്യവിലയും ഉയര്‍ന്നുതന്നെയാണ്.പക്ഷിപ്പനിബാധയ്ക്കു ശേഷൡ കച്ചവടം കൂടിയെങ്കിലും ഇറച്ചിയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങള്‍ പലയിടത്തും കാര്യക്ഷമമല്ലെന്നും പരാതിയുണ്ട്.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead