ഇന്റർനെറ്റ് കോളുകൾക്ക് അധിക ചാർജ് ഈടാക്കാനുള്ള തീരുമാനം എയർടെൽ പിൻവലിച്ചു

Story Dated :December 29, 2014

71350029138_625x300

ന്യൂഡൽഹി: വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോകോൾ കണക്ടിവിറ്റിക്ക് അധിക ചാർജ്ജ് ഈടാക്കാനുള്ള തീരുമാനത്തിൽ നിന്നും എയർടെൽ പിൻമാറി. സ്‌കൈപ്, വൈബർ, ലൈൻ തുടങ്ങിയ വോയസ് കോളുകൾ അനുവദിക്കുന്ന ആപുകളുടെ ഉപയോഗത്തിന് പ്രത്യേകം ചാർജ് നൽകേണ്ടി വരുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. സമ്മർദ്ദത്തെ തുടർന്നാണ് ചാർജ്ജ് ഈടാക്കാനുള്ള നീക്കത്തിൽ നിന്നും എയർടെൽ പിൻമാറുന്നത്. 2ജി, 3ജി പ്ലാനുകൾ ഉപയോഗിച്ചുള്ള കോളുകൾക്ക് അധിക ചാർജ് ഈടാക്കുമെന്ന് അടുത്തിടെയാണ് എയർടെൽ അറിയിച്ചത്. 2ജി നെറ്റ്‌വർക്കിൽ ഒരു ജി.ബി. ഉപയോഗത്തിന് 10,000 രൂപയും 3ജിയിൽ 4,000 രൂപയുമാണ് അധികമായി ഈടാക്കാനിരുന്നത്. ഇന്റർനെറ്റിന് പണം വാങ്ങുന്നതിനാൽ ഇത്തരം കോളുകൾക്ക് പ്രത്യേകം ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ഈ രംഗത്തുള്ള വിദഗ്ദ്ധരുടെ അഭിപ്രായം. കമ്പനിയുടെ തീരുമാനത്തിനെതിരെ ഓൺലൈനിലും വൻ പ്രതിഷേധം ഉയർന്നിരുന്നു.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead