ഇന്ധന ചോര്‍ച്ച : എയര്‍ ഇന്ത്യ എക്സ്പ്രെസ്സ് പാതി വഴിയില്‍ നിര്‍ത്തി ; യാത്രക്കാര്‍ക്ക് തീരാ ദരിതം

Story Dated :December 19, 2014

മനാമ: ഇന്ധന ചോര്‍ച്ച കണ്ടത്തെിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബഹ്‌റൈന്‍-കുവൈത്ത്-മംഗളൂരു വിമാനം പാതി വഴില്‍ നിര്‍ത്തിയത് യാത്രക്കാരെ ദുരിതത്തിലാക്കി. കുവൈത്ത്‌ സിറ്റിയില്‍ എത്തേണ്ട ഐ.എക്‌സ് 890 സര്‍വീസാണ് ബഹ്‌റൈനില്‍ യാത്ര അവസാനിപ്പിച്ചത്. ബുധനാഴ്ച രാവിലെ ബഹ്‌റൈനലിലത്തെിയ വിമാനത്തിന് ഇന്ധന ചോര്‍ച്ച കണ്ടത്തെിയതിനെ തുടര്‍ന്ന് യാത്ര തുടരാന്‍ കഴിഞ്ഞില്ല. കുവൈത്തിലേക്കും നാട്ടിലേക്കും പോകാനുള്ള യാത്രക്കാര്‍ ഇതോടെ ബഹ്‌റൈനിലും നാട്ടിലേക്ക് പോകാനുള്ളവര്‍ കുവൈത്തിലും കുടുങ്ങി.

സര്‍വീസ് മുടക്കം യഥാസമയം അറിയിക്കാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ യാത്രക്കാരെ ദുരിതത്തിലാക്കുകയായിരുന്നു. ഈ വിമാനത്തില്‍ പോകേണ്ട യാത്രക്കാര്‍ വിമാനത്താവളത്തിലത്തെി ബോര്‍ഡിംഗ്, ഇമിഗ്രേഷന്‍ പരിശോധനകള്‍ കഴിഞ്ഞശേഷമാണ് വിമാനം വൈകുമെന്ന വിവരം അറിയുന്നത്. ബുധനാഴ്ച രാവിലെ 7.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 9.20ന് ബഹ്‌റൈനിലത്തെുന്ന വിമാനം 10.15ന് ഇവിടെനിന്നും പുറപ്പെട്ട് 11.15ന് കുവൈത്തില്‍ എത്തേണ്ടതായിരുന്നു. ബുധനാഴ്ച രാവിലെ 7.30 ഓടെ ചെക്ക് ഇന്‍ ചെയ്തവരാണ് ഒട്ടുമിക്ക യാത്രക്കാരും. ബുധനാഴ്ചത്തെ യാത്ര മുടങ്ങുമെന്ന് ഉറപ്പായതോടെ യാത്രക്കാരെ ഗള്‍ഫ് ഹോട്ടലിലേക്ക് മാറ്റി. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഒമ്പതോടെ തിരിച്ചത്തെിയ യാത്രക്കാരോട് പല ഘട്ടങ്ങളിലും വിമാനം പോകാറായെന്ന് പറഞ്ഞെങ്കിലും യാഥാര്‍ത്ഥ്യമായില്ല.

വിമാനം എപ്പോള്‍ എത്തുമെന്ന വിവരം അറിയിക്കാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ ബുധനാഴ്ച രാത്രി വരെ യാത്രക്കാരെ കുവൈത്ത് വിമാനത്താവളത്തിലും ഇരുത്തി. സാങ്കേതിക തകരാര്‍ പരിഹരിച്ച് വിമാനം ഉടന്‍ എത്തുമെന്നായിരുന്നു ധരിപ്പിച്ചത്. രാത്രി 9.30 ഓടെയാണ് വിമാനം വ്യാഴാഴ്ച രാവിലെ 11.30 ഓടെ മാത്രമേ പുറപ്പെടൂ എന്ന് അറിയിക്കുകയായിരുന്നു. സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ഇന്ത്യയില്‍ നിന്ന് സ്‌പെയര്‍ പാര്‍ട്ടുകള്‍ എത്തിക്കണമെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാല്‍ വ്യാഴാഴ്ച രാവിലെ എട്ടോടെ യാത്രക്കാരെ വീണ്ടും വിമാനത്താവളത്തിലത്തെിച്ചെങ്കിലും വിമാനം വരുന്ന ലക്ഷണമുണ്ടായിരുന്നില്ല. തലേന്ന് അറിയിച്ച പ്രകാരം വ്യാഴാഴ്ച രാവിലെ 11.30ന് വിമാനം എത്തിയില്ലെന്ന് മാത്രമല്ല എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബന്ധപ്പെട്ട ഉദ്യോഗസഥരില്‍ ഒരാളും കാര്യങ്ങള്‍ അറിയിക്കാന്‍ യാത്രക്കാരുടെ അടുത്ത് എത്തിയതുമില്ല.

ഒടുവില്‍ വൈകീട്ട് മൂന്നരയോടെ മാത്രമാണ് വിമാനം വരില്ലെന്ന് അധികൃതര്‍ പറയുന്നത്. ബഹ്‌റൈനില്‍ കുടുങ്ങിയ വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാനായിട്ടില്ലെന്നും ഇന്ത്യയില്നി‍ന്ന് പകരം വിമാനം വരണമെന്നുമായിരുന്നു അറിയിപ്പ്. എന്നാല്‍, വിമാനം എപ്പോള്‍ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയില്ല.

വ്യാഴാഴ്ച ഉച്ചയോടെ ട്രയല്‍ റണ്ണില്‍ വിമാനം പറത്താനാവാത്ത സ്ഥിതിയാണെന്ന് വ്യക്തമായി.റിപ്പയറിങ്ങിനു ശേഷം രണ്ടു വട്ടം ടേക്ക് ഓഫിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല അതിനിടെ, കുവൈത്തിലേക്കുള്ള യാത്രക്കാരെ വൈകീട്ട് അഞ്ചേടെ മറ്റൊരു വിമാനത്തില്‍ കയറ്റി വിട്ടു. പത്തു പേരെ വൈകീട്ട് ബഹ്‌റൈനില്‍ നിന്ന് മറ്റൊരു വിമാനത്തില്‍ നാട്ടിലേക്കും വിട്ടു. ചിലര്‍ ടിക്കറ്റ് റദ്ദാക്കിയിട്ടുണ്ട്. മറ്റുള്ളവരെ ഗള്‍ഫ് ഹോട്ടലിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചയോടെ നാട്ടിലേക്ക് തിരിക്കാമെന്ന ഉറപ്പിലാണ് ഇവരെ ഹോട്ടലിലേക്ക് മാറ്റിയത്. ഇതനുസരിച്ച് ഇവരെ വെള്ളിയാഴ്ച രാവിലെയോടെ വിമാന താവളത്തിലേക്ക് കൊണ്ടുപോയതായാണ് വിവരം.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead