ഇന്ത്യന്‍ സ്‌കൂള്‍ ഭരണം ഇനി പിപിഎക്ക്

Story Dated :December 6, 2014

indian-school

മനാമ: ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രിന്‍സ്.കെ. നടരാജന്റെ നേതൃത്വത്തിലുള്ള പ്രോഗ്രസ്സീവ് പാരന്റ്‌സ് അലയന്‍(പിപിഎ)സിന് ചരിത്ര വിജയം. പാനലിന്റെ ഏഴു സ്ഥനാര്‍ധികളും വന്‍ ഭൂരിപക്ഷത്തിന് വിജയിച്ചു. നിലവിലെ ഭരണപക്ഷമായ യുണൈറ്റഡ് പാരന്റ്‌സ് പാനലിന് ഒരാളെ പോലും വിജയിപ്പിക്കാനാകാതെ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. മൂന്നു വര്ഷണമാണ് എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ കാലവധി. ആറു വര്‍ഷത്തെ യുപിപി ഭരണത്തിന് അന്ത്യം കുറിച്ചാണ് പിപിഎ വിജയിച്ചുകയറിയത്. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 55.42 ശതമാനമാണ് പോളിങ്. ആകെയുള്ള 8,543 വോട്ടര്‍മാരില്‍ 4,735 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. യുപിപിയും പിപിഎയും തമ്മിലായിരുന്നു മത്സരം. തെരഞ്ഞെടുപ്പ് മലയാളികളടക്കമുള്ള പ്രവാസികള്‍ ആഘോഷമാക്കി മാറ്റിയിരുന്നു. നാട്ടിലെ തെരഞ്ഞെടുപ്പിനെ പോലെ വീറും വാശിയും പ്രതിഫിലിച്ചു കണ്ടു. രാവിലെ ഒമ്പതിന് ആരംഭിച്ച പോളിങ് വൈകിട്ട് ഏഴിനാണ് അവസാനിച്ചത്. എട്ടിന് വോട്ടെണ്ണല്‍ തുടങ്ങി. ശനിയാഴ്ച പുലര്‍ച്ചെയാണ് ഫലം പുറത്തുവിട്ടത്. ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായ പ്രിന്‍സ് നടരാജന്‍ 2,674 വോട്ടുനേടി. മറ്റു വിജയിച്ച സ്ഥാനാര്ത്ഥിറകള്‍, വോട്ട് ക്രമത്തില്‍: ഷെമിലി പി ജോണ്‍- 2705, ഡോ. മനോജ് കുമാര്‍ സിജി-2609, ഭുപീന്ദര്‍ സിംഗ്-2552, എസ്‌കെ രാമചന്ദ്രന്‍-2516, സജി ആന്റണി-2463, മുഹമ്മദ് ഇഖ്ബാല്‍-2426. സ്റ്റാഫ് പ്രതിനിധിയായി പ്രിയാ ലാല്‍ജി - തെരഞ്ഞെടുക്കപ്പെട്ടു. പോള്‍ ചെയ്ത 631 വോട്ടില്‍ 342 വോട്ട് ഇവര്‍ നേടി. 000000d0000d00dddfddd0000000000000000000000 copy

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead