ആയിരം ആഴ്‌ചകള്‍ പൂര്‍ത്തിയാക്കി ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ

Story Dated :December 13, 2014

1418385594_1418385594_ddlj

ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ എന്ന ഷാരൂഖ്‌ ചിത്രം ലോകസിനിമാ ചരിത്രത്തില്‍ ഇടം നേടിയിട്ട്‌ ഇന്ന്‌ ഏഴായിരം ദിവസവും ആയിരം ആഴ്‌ചയും പിന്നിടുന്നു. ചിത്രം മുംബൈയിലെ മറാത്താ മന്ദിറില്‍ പ്രദര്‍ശനം തുടങ്ങിയിട്ട്‌ ഇന്ന്‌ ആയിരം ആഴ്‌ചകള്‍ പൂര്‍ത്തിയാക്കി. 1995 ഒക്‌ടോബര്‍ 20 മുതലാണ്‌ ചിത്രം മറാത്ത മന്ദിറില്‍ പ്രദര്‍ശനം തുടങ്ങിയത്‌. ആയിരം ആഴ്‌ചകള്‍ പിന്നിടുമ്പോഴും ചിത്രം കാണുന്നതിന് മറാത്താ മന്ദിറിലെ തിരക്കിന്‌ കുറവില്ല. മുംബൈ നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള മറാത്ത മന്ദിറില്‍ ദിവസേന രാവിലെ 11.30നാണ്‌ ചിത്രത്തിന്റെ പ്രദര്‍ശനം. ഞായറാഴ്‌ചകളില്‍ ഇപ്പോഴൂഗ ഹൗസ്‌ഫുള്ളായാണ്‌ ചിത്രത്തിന്റെ പ്രദര്‍ശനം. തുടര്‍ച്ചയായി ആയിരം ആഴ്‌ച പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ ചിത്രം എന്ന റെക്കോര്‍ഡോടെയാണ്‌ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ പ്രദര്‍ശനം തുടരുന്നത്‌. എത്ര തവണ കണ്ടിട്ടും മതിവരാതെ വീണ്ടും വീണ്ടും ചിത്രം കാണാനെത്തുന്നവരാണ്‌ ഭൂരിപക്ഷം പേരും. ആയിരം ആഴ്‌ചകള്‍ പിന്നിടുന്നതിന്റെ ഭാഗമായി മറാത്ത മന്ദിറില്‍ നിന്ന്‌ ചിത്രം പിന്‍വലിക്കാന്‍ തീയറ്റര്‍ ഉടമകള്‍ ആലോചിച്ചിരുന്നു. എന്നാല്‍ പ്രേക്ഷക സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ ചിത്രം പിന്‍വലിക്കേണ്ടന്ന്‌ തീരുമാനിക്കുകയായിരുന്നു. മുംബൈയിലെ തീയറ്ററുകളിലെ ബാല്‍ക്കണി നിരക്ക്‌ 500 രൂപ ആയിട്ടും മറാത്ത മന്ദിറില്‍ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെയുടെ ബാല്‍ക്കണി ടിക്കറ്റിന്‌ 20 രൂപ മാത്രമാണ്‌ നിരക്ക്‌. താഴ്‌ന്ന ക്ലാസുകള്‍ക്ക്‌ 17 രൂപയും 15 രൂപയുമാണ്‌ നിരക്ക്‌. എത്ര വര്‍ഷം പ്രദര്‍ശിപ്പിച്ചാലും ഇതേ നിരക്കില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാണ്‌ മറാത്ത മന്ദിര്‍ അധികൃതരുടെ തീരുമാനം. ഷാരൂഖ്‌-കാജല്‍ പ്രണയ ജോടികള്‍ നായികാനായകന്‍മാരായ ചിത്രം ആദിത്യാ ചോപ്രയാണ്‌ സംവിധാനം ചെയ്‌തത്‌.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead