ആധുനിക ജീവിതത്തിന്റെ നേര്‍േക്കാഴ്ചയുമായ് ‘സ്വപ്നമാര്‍ഗം’

Story Dated :December 22, 2014

DSCN0275

അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ചു വരുന്ന ആറാമത് ഭരത് മുരളി നാടകോത്സവത്തില്‍ അബുദാബി ശക്തി തിയറ്റേഴ്സ് അവതരിപ്പിച്ച 'സ്വപ്നമാര്‍ഗം' അവതരണ രീതികൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധേയമായി. ആഗോള വത്ക്കരണത്തിനു ശേഷം മലയാളിയുടെ ഭൌതിക ജീവിതത്തിലെ മാറ്റങ്ങള്‍ ഉണ്ടാക്കിയ ഭാവുകത്വമായിരുന്നു പ്രമേയം. ഒരു അപസര്‍പ്പക ദു:സ്വപ്നം പോലെയാണ് തുടക്കം മുതല്‍ ഒടുക്കം വരെ നാടകം മുന്നേറിയത്. മധ്യവര്‍ഗ്ഗത്തിന്റെ പ്രതീകമായ കേന്ദ്ര കഥാപാത്രം ഒരു വ്യക്തിക്കപ്പുറത്ത് സമൂഹത്തിന്റെ പരിച്ഛേദമാകുന്നു. കണ്ണുണ്ടായിട്ടും അസ്വസ്ഥതപ്പെടുത്തുന്ന കാഴ്ചകളില്‍ നിന്ന് മാറി സഞ്ചരിക്കുന്ന വ്യക്ത്യാധിഷ്ഠിത സമൂഹത്തിന്റെ നിഷ്ക്രിയത്വം സ്വപ്ന മാര്‍ഗത്തിലൂടെ വരച്ചുകാട്ടുന്നു. DSCN0034 പ്രവാസത്തില്‍ മരുഭൂമിയില്‍ പൊള്ളുന്ന നെരിെപ്പോടിലും സ്വന്തം ജീവിതാനുഭവങ്ങളിലൂടെയുള്ള യാത്രയാകാം നാടകത്തെ ഇരു കയ്യും നീട്ടി സ്വീകരിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിച്ചത്. സ്വപ്നമോ ജീവിതമോ എന്ന് വേര്‍തിരിച്ചറിയാനാകാത്തവിധം തീക്ഷ്ണമായിരുന്നു നാടകത്തിലെ പ്രമേയം. പുലിജന്‍മത്തിനു ശേഷം എന്‍. പ്രഭാകരന്റെ ഏറ്റവും ശക്തമായ നാടകമാണ് സ്വപ്ന മാര്‍ഗം. ദേശീയ നാടകരംഗങ്ങളില്‍ ശ്രദ്ധേയായ ഡോ. എസ്. സുനിലാണ് 'സ്വപ്നമാര്‍ഗം' സംവിധാനം ചെയ്തത്. കേരള സംഗീത നാടക അക്കാദമി നടത്തിയ നാടകമത്സരത്തില്‍ ഏറ്റവും നല്ല രണ്ടാമത്തെ സംവിധാനത്തിന് പുരസ്കാരം നേടിയ ശരത് രേവതിയാണ് സഹസംവിധായകന്‍. DSCN0303 കേന്ദ്ര കഥാപാത്രത്ത്ന് ജീവന്‍ ല്‍കിയ പ്രകാശന്‍ തച്ചങ്ങാടും ജലജയായി അഭിയിച്ച സ്മിഷ അരുണും അരങ്ങത്ത് ജീവിക്കുകയായിരുന്നു. മധു പരവൂര്‍, രേഷ്മ റെച്ചിന്‍, ജിനി സുജിന്‍, സുകുമാരന്‍ കണ്ണൂര്‍, വിനീഷ്, പി. പി. സഗീര്‍ ചാലക്കുടി, സലീം തിരുവന്തപുരം, പ്രവേദ്, കെ.ടി.ഒ.റഹ്മാന്‍, ബാദുഷ, ബാബുരാജ് കുറ്റിപ്പുറം, അബൂബക്കര്‍, അയൂബ് അക്കിക്കാവ്, ബഷീര്‍ കെ. വി., ലൈന മുഹമ്മദ്, ജയേഷ് നിലമ്പൂര്‍, അശോകന്‍, ഷാജി, അഡ്വ. സലീം ചോലമുഖത്ത്, ബിന്‍സ് താജുദ്ദീന്‍, മാസ്റ്റര്‍ അനന്തപത്മാഭന്‍, റോസ്ളി ലബുന്‍ എന്നിവരണ് ഇതര കഥാപാത്രങ്ങള്‍ക്ക് വേഷം പകര്‍ന്നത്. സംഗീതം: മുഹമ്മദലി കൊടുമുണ്ട, മാസ്റ്റര്‍ നവനീത് , രഞ്ജിത് പതമഗോപാലന്‍, നിനീഷ്, പ്രകാശവിതാനം : ഡോ. എസ്. സുിനില്‍, രാജീവ്, രംഗസജ്ജീകരണം: ശരത് രേവതി, സന്തോഷ്, ചമയം: ക്ളിന്റ് പവിത്രന്‍.

DSCN0125

ഭരത് മുരളി നാടകോത്സവത്തിന്റെ അഞ്ചാം ദിവസമായ ചൊവ്വാഴ്ച തൃശ്ശൂര്‍ ഗോപാല്‍ജി രചയും സംവിധാവും നിര്‍വ്വഹിച്ച 'തുഗ്ളക്' കല അബുദാബിയും, ആറാം ദിവസമായ ബുധനാഴ്ച ) ആസിം കരിം ഭായ് രചനയും ശശിധരന്‍ നടുവില്‍ സംവിധാനാവും നിര്‍വ്വഹിച്ച 'മൂകര്‍ത്തക്കന്‍' റിമമ്പറന്‍സ് ദുബൈയും രംഗത്ത് അവതരിപ്പിക്കും.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead